
റിയാദ്: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി അറേബ്യയിലെ റിയാദിൽ നിന്ന് യാത്ര തിരിച്ചു.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമീറിനെ യാത്രയാക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും ആയ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് എത്തി.
മന്ത്രിസഭാംഗമായ
പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, റിയാദ് ഉപഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ, നാഷണൽ ഗാർഡ് മന്ത്രി പ്രിൻസ് അബ്ദുള്ള ബിൻ ബന്ദർ എന്നിവർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
അമീറിനൊപ്പം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, കൂടാതെ ഔദ്യോഗിക പ്രതിനിധിസംഘവും അനുഗമിച്ചു.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സൗദിസന്ദർശനത്തിൽ
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും ചേർന്ന് ഖത്തർ–സൗദി കോർഡിനേഷൻ കൗൺസിലിന്റെ എട്ടാം യോഗത്തിന്റെ മിനിറ്റിൽ ഖത്തർ അമീർ ഔദ്യോഗികമായി ഒപ്പുവച്ചു.
യോഗത്തിന് മുമ്പ് ഇരുവരും ചർച്ച നടത്തി, പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്തു.
സൗദി ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ-ജാദാൻ, നിക്ഷേപമന്ത്രി ഖാലിദ് ബിൻ അബ്ദുൽഅസീസ് അൽ-ഫലിഹ്, സാമ്പത്തിക-പ്ലാനിങ് മന്ത്രി ഫൈസൽ ബിൻ ഫാദിൽ അൽ-ഇബ്രാഹിം, മാധ്യമമന്ത്രി സൽമാൻ ബിൻ യൂസഫ് അൽ-ദോസരി തുടങ്ങിയ ഉന്നത മന്ത്രിമാരും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.











